വേടന്‍ ഇപ്പോഴും ഒളിവില്‍; പരാതികളുമായി വീണ്ടും യുവതികള്‍

പരാതി ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രിയെ സമീപിക്കാനും നീക്കം

റാപ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതികള്‍. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അറിയിക്കണമെന്നും ഇമെയില്‍ സന്ദേശം വഴി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇ മെയില്‍ അയച്ച കാര്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ളതിനാലാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഉടനെ കൈമാറുമെന്നാണ് വിവരം.

ഒരു പരാതി 2020 ലെ സംഭവത്തിലും രണ്ടാമത്തെ പരാതി 2021 ലെ സംഭവവുമായും ബന്ധപ്പെട്ടുള്ളതാണ്. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. അതേസമയം, തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന്‍ ക്രൂരമായി ലൈംഗികാതിക്രമം നടത്തിയതായാണ് രണ്ടാമത്തെ യുവതിയുടെ പരാതിയില്‍ പറയുന്നത്. പരാതികളുമായി രംഗത്ത് വന്നിരിക്കുന്ന രണ്ട് യുവതികളും കൊച്ചി കേന്ദ്രീകരിച്ചുള്ളവരാണെന്നാണ് വിവരം.

നിലവില്‍ യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ വേടന്‍ ഒളിവിലാണ്. ജൂലൈ 31 നാണ് വേടനെതിരെ യുവതി തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. 2021 ആഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31 നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് യുവ ഡോക്ടറുടെ മൊഴി. കൂടാതെ ലഹരിമരുന്ന് ഉപയോഗിച്ചശേഷം പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ?ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വേടനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ പുറത്തിറക്കിയിട്ടും ഇതുവരെ പിടികൂടാനായിട്ടില്ല. വിദേശത്തേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നടപടി. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ട് സ്ത്രീകള്‍ കൂടി വേടനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. The rapper vedan is still in hiding; young women again with complaints

Content Summary: The rapper vedan is still in hiding; young women again with complaints

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment