June 13, 2026 |
Share on

800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം; കെ റോസകുട്ടിയുടെ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസ് വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം. കെ റോസകുട്ടിയുടെ 18 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡോണ് ടിന്റു തകര്‍ത്തത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവായ ടിന്റു 800 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷ തന്നെയായിരുന്നു. കേരളത്തിന്റെ തന്നെ സിനി. എ.മാര്‍ക്കോസിനാണ് വെങ്കലം.  പുരുഷന്മാരുടെ 800 മീറ്ററിലും കേരളത്തിന് തന്നെയാണ് സ്വര്‍ണം. സജീഷ് ജോസഫാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ മുഹമ്മദ് അഫ്‌സല്‍ വെങ്കലം സ്വന്തമാക്കി. സര്‍വീസസിന്റെ […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം. കെ റോസകുട്ടിയുടെ 18 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡോണ് ടിന്റു തകര്‍ത്തത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവായ ടിന്റു 800 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷ തന്നെയായിരുന്നു. കേരളത്തിന്റെ തന്നെ സിനി. എ.മാര്‍ക്കോസിനാണ് വെങ്കലം. 

പുരുഷന്മാരുടെ 800 മീറ്ററിലും കേരളത്തിന് തന്നെയാണ് സ്വര്‍ണം. സജീഷ് ജോസഫാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ മുഹമ്മദ് അഫ്‌സല്‍ വെങ്കലം സ്വന്തമാക്കി. സര്‍വീസസിന്റെ മലയാളി താരം ജിന്‍സിനാണ് വെള്ളി. കേരളത്തിന്റെ മൊത്തം സ്വര്‍ണനേട്ടം 48 ആയി. ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ 81 സ്വര്‍ണമടക്കം 136 മെഡലുകളുമായി സര്‍വീസസ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×