June 26, 2026 |
Share on

മലബാറിലെന്ത് പനീർ? ഞങ്ങളെ അപമാനിക്കരുതെന്ന് റെസിപ്പിയുണ്ടാക്കിയ സഞ്ജീവ് കപൂറിനോട് മലയാളികൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സഞ്ജീവിനെ ട്രോളടിക്കാൻ കൂടി. ബംഗാളി തെപ്ലാസ് ഉണ്ടാക്കാമോയെന്നും ചെട്ടിനാട് ടിണ്ട മസാല ട്രൈ ചെയ്യാമോ എന്നുമെല്ലാം ട്രോളന്മാർ ചോദിച്ചു.

തന്റെ പുതിയ ഡിഷിന് ‘മലബാർ പനീർ’ എന്ന് പേരിട്ട പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറിന് പണി കിട്ടി. മലബാറിൽ പനീറോ എന്നത്ഭുതപ്പെട്ട ദക്ഷിണേന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ട്രോളുകളുമായി രംഗത്തെത്തി. കഴിഞ്ഞദിവസം ട്വിറ്ററിലാണ് സംഭവം.

മലയാളികൾ ചിക്കന്‍, മീൻ, ബീഫ് എന്നിവ കഴിച്ച് ജീവിക്കുന്നവരാണെന്നും പനീർ കൊണ്ടുണ്ടാക്കിയ വിഭവത്തിന് മലബാർ എന്നൊക്കെ പേരിടുന്നത് അപമാനമാണെന്നും പോസ്റ്റിൽ പൂണ്ടുവിളയാടിയ മലയാളികൾ സഞ്ജീവ് കപൂറിനെ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സഞ്ജീവിനെ ട്രോളാൻ കൂടി. ബംഗാളി തെപ്ലാസ് ഉണ്ടാക്കാമോയെന്നും ചെട്ടിനാട് ടിണ്ട മസാല ട്രൈ ചെയ്യാമോ എന്നുമെല്ലാം ട്രോളന്മാർ ചോദിച്ചു.

ട്രോളന്മാരിൽ പലരും കാര്യമായി പിടിച്ചത് ബീഫിനു മുകളിലാണെന്നതും ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യൻ ഭക്ഷണസംസ്കാരത്തെ കുറിച്ച് ഉത്തരേന്ത്യക്കാർക്കുള്ള ധാരണക്കുറവിലേക്ക് ചൂണ്ടിയായിരുന്നു ട്രോളുകൾ മിക്കതും.

Leave a Reply

Your email address will not be published. Required fields are marked *

×