July 18, 2026 |
Share on

മുത്തലാഖ് രാഷ്ട്രീയവത്കരിക്കരുത്: നരേന്ദ്രമോദി

അഴിമുഖം പ്രതിനിധി മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കവേയായിരുന്നു മുത്തലാഖ് വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പുവരുത്തേണ്ടതാണെന്നും അതിനായി നടപടി എടുക്കണമെന്നും മോദി പറഞ്ഞു. മുത്തലാഖ് പ്രശ്‌നത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നവരെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചില പാര്‍ട്ടികള്‍ മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കാതിരിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. മുത്തലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി വര്‍ഗീകരിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ ഉത്തര്‍പ്രദേശ് സമ്മാനിച്ചിട്ടുണ്ടെന്നും […]

അഴിമുഖം പ്രതിനിധി

മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കവേയായിരുന്നു മുത്തലാഖ് വിഷയത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പുവരുത്തേണ്ടതാണെന്നും അതിനായി നടപടി എടുക്കണമെന്നും മോദി പറഞ്ഞു.

മുത്തലാഖ് പ്രശ്‌നത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്നവരെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ചില പാര്‍ട്ടികള്‍ മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കാതിരിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. മുത്തലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി വര്‍ഗീകരിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ ഉത്തര്‍പ്രദേശ് സമ്മാനിച്ചിട്ടുണ്ടെന്നും തന്റെ പാര്‍ലമെന്റ് പ്രവേശനവും ഇവിടെ നിന്നായിരുന്നു. ഇവിടെ നിന്ന് മുമ്പ് പ്രധാനമന്ത്രിയായിരുന്നവര്‍ ചെയ്തകാര്യങ്ങള്‍ ഒറ്റക്ക് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×