‘മോദി വളരെ നല്ല സുഹൃത്ത്’ ; വ്യാപാര തടസ്സങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

തടസ്സങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ഉടൻ ഉണ്ടായേക്കും

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ഉടൻ ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുടേയും സമ്മതത്തോടെ ഒരു ഉടമ്പടയിലെത്താൻ അനായാസം സാധിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കുന്നു.

ആഴ്ചകളായി യുഎസ് പ്രസിഡന്റും ഉന്നത യുഎസ് ഭരണകൂട ഉദ്യോഗസ്ഥരും തുടർച്ചയായി ഇന്ത്യയെ രൂക്ഷമായി വിമർശിക്കുകയും 50 ശതമാനം തീരുവ ചുമത്തുകയും ചെയ്തതിന് ശേഷമുള്ള ഈ പ്രസ്താവന, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ മഞ്ഞുരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വളരെ നല്ല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. മോദിയുടെ യുഎസ് സന്ദർശനത്തിനോ അല്ലെങ്കിൽ പ്രസിഡന്റുമായി ഒരു ഫോൺ സംഭാഷണത്തിനോ സാധ്യതയുണ്ടെന്ന പ്രതീക്ഷ. സെപ്റ്റംബർ 26ന് യുഎൻ ജനറൽ അസംബ്ലിയിൽ മോദി പ്രസംഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയാണ് സെപ്റ്റംബർ 27ന് യുഎൻജിഎയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിവിധ വിഷയങ്ങളിൽ ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, ഇന്ത്യയുടെ ചില ഉൽപ്പന്നങ്ങൾക്കുള്ള ഉയർന്ന ഇറക്കുമതി തീരുവകളും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ യുഎസ് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളിലും. ഈ പശ്ചാത്തലത്തിൽ, ട്രംപിന്റെ പുതിയ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ഇത് സമീപഭാവിയിൽ ഒരു സുപ്രധാന വ്യാപാര കരാറിലേക്ക് നയിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.

content summary: Trump calls Modi ‘a very good friend’ and says he’s open to talks with India to resolve trade barriers

This post was last modified on September 10, 2025 8:20 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment