ട്രംപ് മസ്ക് തർക്കത്തിൽ കൂപ്പുകുത്തി ടെസ്‌ല ഓഹരി വിപണി. ട്രംപിനും മസ്കിനുമിടയിലെ അസ്വാരസ്യങ്ങൾ ബിസിനസിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ടെസ്‌ലയുടെ ഓഹരിവിപണിയിൽ 14 ശതമാനം ഇടിവും 150 ബില്യൺ ഡോളർ വിപണി മൂല്യം ഇല്ലാതായതാണ് റിപ്പോർട്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപിന്റെ നികുതി നയങ്ങളെ വിമർശിച്ച് കൊണ്ട് മസ്ക് പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുകയും തങ്ങളുടെ നിക്ഷേപങ്ങൾ ഉടനടി വിൽക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
മസ്കിന്റെ കമ്പനികൾക്ക് ട്രംപ് അനുവദിച്ച് നൽകിയിരുന്ന നികുതി ഇളവുകളും, സബ്സിഡികളും പിൻവലിച്ചതാണ് പോര് കടുപ്പിക്കാനുണ്ടായ കാരണം. നികുതി ആനുകൂല്യങ്ങൾ എടുത്ത് കളയുന്നത് മസ്കിനെ അസ്വസ്ഥനാക്കിയേക്കാമെന്ന് ട്രംപ് ആരോപിച്ചിരുന്നു. ട്രംപുമായുള്ള പോര് ടെസ്‌ലയ്ക്കും മസ്കിന്റെ ബിസിനസ് സാമ്രാജ്യത്തിനും നിരവധി തടസങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. വാഹന രൂപകൽപ്പന ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്നത് യുഎസ് ഗതാഗ വകുപ്പാണ്. പോര് നീളുന്നതോടെ പെഡലുകളും സ്റ്റിയറിംഗ് വീലുകളുമില്ലാതെ ടെസ്ല നിർമ്മിക്കുന്ന റോബോടാകിസികളുടെ നിർമ്മാണത്തിനും പൂട്ട് വീണേക്കാം. ടെസ്ല അവതിരിപ്പിച്ച ഫുൾ സെൽഫ്-ഡ്രൈവിംഗ് എന്നറിയപ്പെടുന്ന ടെസ്‌ലയുടെ ഡ്രൈവർ-അസിസ്റ്റൻസ് സോഫ്റ്റ്‌വെയറിനെക്കുറിച്ചും അന്വേഷണങ്ങൾ നടക്കുകയാണ്. എലോൺ മസ്കിന്റെ രാഷ്ട്രീയം ഓഹരികൾക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായങ്ങളുമുയരുന്നുണ്ട്. കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹന വിപണിയിൽ വൻ ഇടിവുണ്ടായെങ്കിലും റോബോടാക്സി അവതരിപ്പിച്ച് കൊണ്ടായിരുന്നു മസ്ക് ഈ പ്രതിസന്ധിയെ മറികടന്നത്. ഡ്രൈവറില്ലാതെ സ്വയമോടുന്ന റോബോടാക്സികൾക്ക് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനിയ്ക്ക് കഴിയില്ലെന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് കമ്പനിയിലുള്ള ഓഹരി വിൽക്കാമെന്ന് മസ്ക് നിക്ഷേപകരോട് പറഞ്ഞിരുന്നു. ട്രംപുമായുള്ള പോര് ടെസ്ല പ്രതികൂലമായി തന്നെ ബാധിക്കുമെന്ന് ടെസ്‌ല നിക്ഷേപകനനും വെൽത്ത് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ സിഇഒയുമായ റോസ് ഗെർബർ പറയുന്നു. മസ്കിന് അനുവദിച്ച് നൽകിയിരുന്ന ആനുകൂല്യങ്ങൾ ഇതിനകം തന്നെ ട്രംപ് പിൻവലിച്ചിട്ടുണ്ട് ഇതിന്റെ ആശങ്കയിലാണ് നിക്ഷേപകർ. ടെസ്ലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നയങ്ങൾ ആവിഷ്കരിക്കാൻ ട്രംപ് ഭരണകൂടം ആരംഭിച്ചതായും സൂചനകളുണ്ട്.
2024 ജൂലൈയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് ട്രംപിനെ പിന്തുണ അറിയിച്ച് മസ്ക് രംഗത്തെത്തിയത് മുതൽ ഓഹരി വിപണികളിൽ നേരിയ ചലനമുണ്ടാക്കിയിരുന്നു. ടെസ്ലയ്ക്കെതിരെ ബഹിഷ്കരണങ്ങൾ ശക്തമായിരുന്നു. ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 54 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്, ചൈന, കാലിഫോർണിയ പോലുള്ള വിപണികളിൽ വിൽപ്പന് വൻതോതിൽ കുറഞ്ഞു. 2025 അവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഫെഡരൽ സർക്കിന്റെ തീരുമാനം അതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാവകുപ്പിന്റെ തലവനായിരുന്ന മസ്ക് ഈയടുത്താണ് ആ സ്ഥാനമൊഴിഞ്ഞത്. ഫെഡറൽ സർക്കാരിന്റെ നയങ്ങൾ ട്രംപിന്റെ ബിസിനസിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഇതായിരുന്നു പടിയിറക്കത്തിലേക്ക് നയിച്ചത്. സർക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചിരുന്നു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്ക് പറഞ്ഞു. ട്രംപിന്റെ “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്” എന്നറിയപ്പെടുന്ന ട്രംപിന്റെ നികുതി ചെലവ് ബില്ലിനെ വിമർശിച്ച് കൊണ്ട് മസ്‌ക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.
content summary: Trump-Musk Feud Hits Tesla Shares, Wipes Out 150 Billion dollar in Market Value
Leave a Comment