June 04, 2026 |
Share on

മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിൽ ഐറിഷ് വനിതയുടെ അക്രമം; പ്രശ്നം കൂടുതൽ മദ്യം കൊടുക്കാത്തതിന്

സംഭവസ്ഥലത്തെത്തിയ പൈലറ്റിനും മതിയായ അളവിൽ തെറികൾ ലഭിക്കുന്നുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ്സ് ക്ലാസ്സിൽ സഞ്ചരിക്കുകയായിരുന്ന അയർലാൻഡുകാരി മദ്യലഹരിയിൽ അലമ്പുണ്ടാക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നു. തനിക്ക് കൂടുതൽ മദ്യം തരണമെന്നാവശ്യപ്പെട്ടാണ് ഇവർ പ്രശ്നമുണ്ടാക്കുന്നത്. ഇവരുടെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വിമാനത്തിലെ ജീവനക്കാർ ഇനി മദ്യം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഇതോട ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു നിന്ന് കണ്ണുപൊട്ടിക്കുന്ന തെറി വിളിക്കുകയായിരുന്നു.

താനൊരു “f**king ഇന്റർനാഷണൽ ലോയർ ആണെ”ന്നും എയർ ഇന്ത്യ “f**king ഇന്ത്യൻ പണം പിടിച്ചുപറി b**tards ആണെന്നു”മെല്ലാം ഇവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

വിമാന ജീവനക്കാർ ഇവരെ സമാധാനിപ്പിക്കാൻ ഏറെ ശ്രമപ്പെടുന്നതായി കാണാം. സംഭവസ്ഥലത്തെത്തിയ പൈലറ്റിനും മതിയായ അളവിൽ തെറികൾ ലഭിക്കുന്നുണ്ട്.

വിമാനം ലണ്ടനില്‍ ഇറങ്ങിയ ഉടനെ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടു.

ഇവർ ആവശ്യത്തിലധികം മദ്യപിച്ചതായി കാബിൻ ക്ര്യൂ തങ്ങളുടെ കമാൻഡർക്ക് പരാതി നൽകുകയായിരുന്നു. കമാൻഡറുടെ നിർദ്ദേശപ്രകാരമാണ് മദ്യം വിളമ്പുന്നത് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×