July 09, 2026 |
Share on

ഉടുപ്പിന്റെ പ്രൈസ് ടാഗ് നീക്കാതെ മീഘൻ മാർക്കിൾ എടുത്തണിഞ്ഞു; വില 444 ഡോളർ!

എന്തായാലും ചുവന്ന വസ്ത്രത്തിൽ മീഘൻ സുന്ദരിയായിട്ടുണ്ടെന്നാണ് പൊതു അഭിപ്രായം.

ഹാരി രാജകുമാരനും മീഘൻ മാർക്കിളും ഒരു ടൂറിലാണ്. ടോംഗ എന്ന പോളിനേഷ്യൻ രാഷ്ട്രത്തില്‍ ടൂർ നടത്തവെ മീഘന് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൊണ്ടാടുന്നത്. രാജകൊട്ടാരത്തിൽ വെച്ച് ടുപോവു അഞ്ചാമൻ രാജാവ് നൽകിയ ഒരു സ്വീകരണത്തിൽ പങ്കെടുക്കവെ മീഘൻ ധരിച്ച വസ്ത്രത്തിലെ പ്രൈസ് ടാഗ് നീക്കം ചെയ്യാൻ മറന്നുപോയതാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കാമറകൾ സൂം ചെയ്ത് എല്ലാം മനസ്സിലാക്കുകയും ചെയ്തു!

444 ഡോളർ വില കൊടുത്താണ് മീഘൻ മാർക്കിൾ ഈ ചുവന്ന ഫ്ലോറൽ ഫ്രോക്ക് വാങ്ങിയതെന്ന് പ്രൈസ് ടാഗ് പറയുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി രാജകുമാരനും മീഘനും ചുവന്ന പരവതാനിയിലൂടെ നടന്നു. ഈ സന്ദർഭത്തിലാണ് ആ അസുലഭ സംഭവം മാധ്യമ കാമറകളുടെ ശ്രദ്ധയിൽ പതിഞ്ഞത് മീഘന്റെ പാവാടത്തുമ്പിൽ പ്രൈസ് ടാഗ് കിടന്നാടുന്നു. ഉടൻ ഫോട്ടോ പിടിച്ചു, വിലയും മറ്റ് വിവരങ്ങളും സഹിതം വാര്‍ത്തയാക്കി.

എന്തായാലും ചുവന്ന വസ്ത്രത്തിൽ മീഘൻ സുന്ദരിയായിട്ടുണ്ടെന്നാണ് പൊതു അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

×