ഇ കെ നായനാരുടെയും എംവിആറിന്റെയും മക്കള്‍ തോറ്റു

 അഴിമുഖം പ്രതിനിധി

കൊച്ചി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ഇ കെ നായനായരുടെ മകളായ ഉഷ. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം വി ഗിരിജയും പരാജയപ്പെട്ടു.  എം വി രാഘവന്റെ മകളാണ് ഗിരിജ. ഇടതുപക്ഷത്തെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയൊരു തിരിച്ചടിയാണ് ഇരുവരുടെയും പരാജയം.

This post was last modified on December 27, 2016 3:23 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment