July 10, 2026 |
Share on

കൊച്ചിയില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തും; ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

അഴിമുഖം പ്രതിനിധി ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും വ്യക്തമായ മുന്‍തൂക്കം എല്‍ഡിഎഫിന്. ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. അതേസമയം കോര്‍പ്പറേഷനില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഏതാണ്ട് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. യുഡിഎഫ് റിബലായി മത്സരിച്ച ആറുപേര്‍ ഇവിടെ വിജയിച്ചതും പ്രത്യേകതയാണ്. ഇവിടെ ഇ കെ നായനാരുടെമകള്‍  ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. എ ഐ സിസി അംഗം ദീപ്തി മേരി വര്‍ഗീസിനും കൊച്ചിയില്‍ തോല്‍വി നേരിട്ടു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യു ഡി എഫ് നിലനിര്‍ത്തി. അതേസമയം കോണ്‍ഗ്രസ്-ലീഗ് […]

അഴിമുഖം പ്രതിനിധി

ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും വ്യക്തമായ മുന്‍തൂക്കം എല്‍ഡിഎഫിന്. ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. അതേസമയം കോര്‍പ്പറേഷനില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് ഏതാണ്ട് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. യുഡിഎഫ് റിബലായി മത്സരിച്ച ആറുപേര്‍ ഇവിടെ വിജയിച്ചതും പ്രത്യേകതയാണ്. ഇവിടെ ഇ കെ നായനാരുടെമകള്‍  ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. എ ഐ സിസി അംഗം ദീപ്തി മേരി വര്‍ഗീസിനും കൊച്ചിയില്‍ തോല്‍വി നേരിട്ടു.

കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യു ഡി എഫ് നിലനിര്‍ത്തി. അതേസമയം കോണ്‍ഗ്രസ്-ലീഗ് സൗഹൃദ മത്സരം നടന്ന മലപ്പുറത്ത് ലീഗിനാണ് ആധിപത്യം. ആര്‍എംപിയുടെ വെല്ലുവിളി നേരിട്ട് ഒഞ്ചിയത്ത് സിപിഐഎമ്മിന്റെ മുന്‍തൂക്കമാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാറിന്റെ പഞ്ചായത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി തോറ്റു.

ബിജെപി യെ സംബന്ധിച്ചുള്ള സുപ്രധാന വാര്‍ത്തകള്‍ കൊല്ലത്തും തൃശൂരിലും ബിജെപി ആദ്യമായി സീറ്റുകള്‍ നേടി. ആലപ്പുഴയില്‍ ബിജെപി- എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി വിജയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×