June 23, 2026 |
Share on

മകളും സുഹൃത്തും ഒരുമിച്ച് ഭക്ഷണശാലയില്‍ കണ്ടു; യുപിയില്‍ പിതാവ് 16കാരിയെ വെടിവച്ചു കൊന്നു

മകളെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചശേഷമായിരുന്നു രണ്ടു പേരെയും വെടിവച്ചത്‌

ആണ്‍സുഹൃത്തിനൊപ്പം ഒരുമിച്ചു കണ്ട 16 കാരിയായ മകളെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അസംഗഢിലാണ് സംഭവം. ഇവിടെ ദേവ്ഗാവ് എന്ന സ്ഥലത്തെ ഒരു ഭക്ഷണശാലയില്‍ വച്ചാണ് മകളെയും സുഹൃത്തിനെയും ഒരുമിച്ച് കണ്ടതില്‍ രോഷാകുലനായ പിതാവ് തോക്ക് ഉപയോഗിച്ചത്. മകളുടെ തലയില്‍ തന്നെയാണ് അയാള്‍ ഉന്നം വച്ചത്.

മകളെയും അവളുടെ 20 വയസുള്ള ആണ്‍സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചശേഷമായിരുന്നു ആ കൊലയാളി പിതാവ് തന്റെ ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ച് രണ്ടു പേരെയും വെടിവച്ചത്. ആുപത്രിയിലേക്ക് കൊണ്ടുപോകും വഴി പെണ്‍കുട്ടി മരിച്ചു. ആണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച്ച, സ്‌കൂള്‍ കഴിഞ്ഞാണ് 16കാരിയും 20കാരനും റോഡ് സൈഡിലുള്ള ഒരു ഭക്ഷണശാലയില്‍ കയറിയത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് 20കാരന്‍. ഇവര്‍ ഭക്ഷണശാലയില്‍ കയറിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ അവിടെയെത്തി. ഇരുവരും തമ്മില്‍ കാണുന്നത് എതിര്‍ത്തുകൊണ്ട് അവര്‍ സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് പിതാവും അങ്ങേട്ടേക്ക് എത്തുന്നത്.

അയാള്‍ വന്നയുടന്‍ മകളെയും ആണ്‍കുട്ടിയെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടിയുടെ അമ്മയും അവിടെ ഭക്ഷണം കഴിക്കാന്‍ വന്നവരും ഭക്ഷണശാലയിലെ ജോലിക്കാരും എല്ലാവരും ചേര്‍ന്ന് കുട്ടികളെ അയാളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെയാണ് അയാള്‍ തന്റെ തോക്ക് പുറത്തെടുത്ത് രണ്ടു പേര്‍ക്കു നേരെയും നിറയൊഴിച്ചത്.

വെടി പൊട്ടിയതോടെ അവിടെയുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി. പലരും ഭക്ഷണശാല വിട്ട് പുറത്തേക്കോടി.

പൊലീസ് എത്തുമ്പോഴേക്കും കൊലയാളി അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അവിടെയുണ്ടായിരുന്ന മറ്റു ചിലരും ചേര്‍ന്നാണ് രണ്ടു പേരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. അവസ്ഥ ഗുരുതരമായിരുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഇരുവരെയും ഉടന്‍ തന്നെ വരാണസിയിലെ ബിഎച്ച്‌യു ആശുപത്രിയിലേക്ക് കൊണ്ടു പോയി. വരാണസി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പെണ്‍കുട്ടി മരിച്ചു. ആണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

കൊലയാളിയായ പിതാവ്, നാട്ടുകാര്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ക്ക് സേവനം നല്‍കുന്ന ഗ്രഹക് സേവ കേന്ദ്ര നടത്തിവരികയായിരുന്നു. പെണ്‍കുട്ടിക്കുള്ള ബന്ധത്തെ കുറിച്ച് മതാപിതാക്കള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഈ ബന്ധം പിതാവ് ശക്തമായി എതിര്‍ത്തിരുന്നു.

Content Summary; Uttar Pradesh’ s- Azamgarh man shoots his 16-year old daughter, killed. He sees daughter and male friend at eatery. male friend is critical situation. police arrested the killer

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×