July 18, 2026 |
Avatar
Share on

വി ശശി ഡെപ്യൂട്ടി സ്പീക്കര്‍

അഴിമുഖം പ്രതിനിധി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി. ശശി തെരഞ്ഞെടുക്കപ്പെട്ടു. ചിറയിന്‍കീഴില്‍ നിന്നുള്ള നിയമസഭാംഗമായ ശശി സി പി ഐ പ്രതിനിധിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനായിരുന്നു ശശിയുടെ എതിര്‍സ്ഥാനാര്‍ത്ഥി. ശശിക്ക് 90 വോട്ടും യുഡിഎഫിന് 45 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. രാവിലെ 9.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു തെരഞ്ഞെടുപ്പ്. അനൂപ് ജേക്കബും സി മമ്മൂട്ടിയും സഭയിലെത്തിയില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്ത ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഇത്തവണ […]

അഴിമുഖം പ്രതിനിധി

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി. ശശി തെരഞ്ഞെടുക്കപ്പെട്ടു. ചിറയിന്‍കീഴില്‍ നിന്നുള്ള നിയമസഭാംഗമായ ശശി സി പി ഐ പ്രതിനിധിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനായിരുന്നു ശശിയുടെ എതിര്‍സ്ഥാനാര്‍ത്ഥി. ശശിക്ക് 90 വോട്ടും യുഡിഎഫിന് 45 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.

രാവിലെ 9.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു തെരഞ്ഞെടുപ്പ്. അനൂപ് ജേക്കബും സി മമ്മൂട്ടിയും സഭയിലെത്തിയില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്ത ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഇത്തവണ വോട്ട് ചെയാന്‍ എത്തിയില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാലക്കാടായതിനാലാണ് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

×