സൗജന്യ കോണ്ടം സ്‌റ്റോര്‍: ഫോണ്‍കോള്‍, ഇ മെയില്‍ വഴി ആവശ്യപ്പെട്ടാല്‍ കോണ്ടം എത്തിച്ച് തരും

ഇത് ഒരു ഇ മെയില്‍ അഡ്രസാണ്. ഇതിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്താന്‍ സന്നദ്ധ സംഘടനകള്‍ കോണ്ടം വീട്ടിലെത്തിച്ച് തരും.

എച്ച്‌ഐവി – എയ്ഡ്‌സും മറ്റ് ലൈംഗിക രോഗങ്ങളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യത്തെ സൗജന്യം കോണ്ടം സ്‌റ്റോര്‍ തുറന്നു. എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനാണ് (എഎച്ച്എഫ്) ഗര്‍ഭനിരോധന ഉറകള്‍ക്കായി ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറന്നത്. ഇത് ഒരു ഇ മെയില്‍ അഡ്രസാണ്. ഇതിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്താന്‍ സന്നദ്ധ സംഘടനകള്‍ കോണ്ടം വീട്ടിലെത്തിച്ച് തരും. ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളില്‍ കോണ്ടം ലഭ്യമാക്കുന്നുണ്ടെങ്കിലും നിലവാരമുള്ള കോണ്ടം പലപ്പോളും ലഭ്യമാവുന്നില്ലെന്നാണ് എഎച്ച്എഫ് കണ്‍ട്രി പ്രോഗ്രാം ഡയറക്ടര്‍ ഡോ.വി സാം പ്രസാദ് പറയുന്നു. നിലവാരമുള്ള കോണ്ടം ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

ഏപ്രില്‍ 26ന് പരിപാടി ലോഞ്ച് ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കോളുകളും മെയ്‌ലുകളുമാണ് വരുന്നത്. ഗ്രാമങ്ങളിലേയ്ക്ക് കൂടുതലായി കടന്ന് ചെല്ലാനാണ് ശ്രമിക്കുന്നത്. ലൈംഗികബന്ധം, സുരക്ഷ, കോണ്ടം ഇതിനെ പറ്റിയെല്ലാം തുറന്ന് സംസാരിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും അവജ്ഞയാണ്. ഇത് മാറ്റിയെടുക്കണം. ആവശ്യകതയ്ക്കനുസരിച്ച് കോണ്ടം ലഭ്യമാകുന്നില്ലെന്ന് വ്യക്തമായതായും സാ പ്രസാദ് പറഞ്ഞു. കോണ്ടം ഓര്‍ഡര്‍ ചെയ്യാനുള്ള ടോള്‍ ഫ്രീ നമ്പറും ഇ മെയില്‍ അഡ്രസും കൊടുത്തിട്ടുണ്ട്. toll free number: 1800 102 8102, email: freecondomstoreahf@gmail.com.

വായനയ്ക്ക്: https://goo.gl/dyaJjR

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment