ബധിര ഗായിക സ്വന്തം വരികള്‍ക്ക് സംഗീതം പകര്‍ന്ന് ആലപിച്ച ഗാനം/ വീഡിയോ

അകമ്പടി സംഗീത ഉപകരണങ്ങളുടെ ശബ്ദം ഫ്‌ളോറിലുടെ കിട്ടുന്ന തരംഗങ്ങള്‍ അനുസരിച്ചാണ് മാന്‍ഡിതന്റെ സംഗീത ആലാപനത്തെ നയിക്കുന്നത്

ഈ ഗായിക ബധിരയാണ്. ബധിരയായ ഈ ഗായിക സ്വന്തം വരികള്‍ക്ക് സംഗീതം പകര്‍ന്ന് ആലപിച്ച ഗാനം ഇപ്പോള്‍ ഹിറ്റാണ്. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ (America’s Gto Talent) എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് മാന്‍ഡി ഹാര്‍വെ എന്ന 29-കാരി ബധിര ഗായികയുടെ കഴിവ് ലോകം ശ്രദ്ധിക്കുന്നത്. 18-ാം വയസ്സിലാണ് മാന്‍ഡിക്ക് കേള്‍വിക്ക് തകരാര്‍ ഉണ്ടാകുന്നത്.

റിയാലിറ്റി ഷോയില്‍ എത്തിയ മാന്‍ഡി ജഡ്ജസിന്റെ ചോദ്യങ്ങള്‍ക്ക് ആംഗ്യ ഭാഷ സഹായിയുടെ സഹായത്തോടെയായിരുന്നു ഉത്തരം നല്‍കിയത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് മാന്‍ഡി തന്റെ ചെരുപ്പുകള്‍ അഴിച്ച് ഫ്‌ളോറില്‍ നഗ്ന പാദയായി നിന്നാണ് സംഗീതം ആലപിച്ചത്. അകമ്പടി സംഗീത ഉപകരണങ്ങളുടെ ശബ്ദം ഫ്‌ളോറിലുടെ കിട്ടുന്ന തരംഗങ്ങള്‍ അനുസരിച്ചാണ് മാന്‍ഡിതന്റെ സംഗീത ആലാപനത്തെ നയിക്കുന്നത്. വീഡിയോ കാണാം:


കൂടുതല്‍ വായനയ്ക്ക്- https://goo.gl/zsT7y1

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment