June 04, 2026 |
Share on

വീടിന്റെ ഇന്റീരിയറിന് ചേരുംവിധം ഫ്‌ലോറിങ് തിരഞ്ഞെടുക്കാം

ചെറിയ റൂമുകളില്‍ ഇളംനിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുക. മുറിക്കു വലുപ്പം തോന്നിക്കാന്‍ സഹായിക്കും

ബജറ്റനുസരിച്ച് വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങി ഏതിനം ടൈലാണു വേണ്ടത് എന്നു തീരുമാനിക്കണം. ബജറ്റ് പ്രധാനമാണ്. അതിനാല്‍ ഏതു ഗുണനിലവാരത്തിലുള്ള ടൈല്‍ ആണ് വേണ്ടത്, എത്ര അളവു വേണ്ടിവരും തുടങ്ങിയ കാര്യങ്ങളില്‍ ഒരു ധാരണയുണ്ടാകണം. കഴിയുന്നതും ബ്രാന്‍ഡഡ് ടൈലുകള്‍ ഉപയോഗിക്കുക. വിലയല്‍പം കൂടിയാലും ഇത് എന്നന്നേക്കുമായുള്ള നിക്ഷേപമാണ് എന്ന ചിന്തയുണ്ടായിരിക്കുക.

വിലക്കുറവുള്ള ടൈലുകള്‍ക്കു വലുപ്പവ്യത്യാസം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അവശ്യമായി വരുന്ന ടൈലുകളുടെ പത്തു ശതമാനം അധികം വാങ്ങുക. കാരണം ടൈലുകള്‍ തറയില്‍ പിടിപ്പിക്കുമ്പോഴും മുറിക്കുമ്പോഴും പോറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്റീരിയര്‍ ഡിസൈനിങ്ങിനുചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക.

അതുപോലെ തന്നെ ചെറിയ റൂമുകളില്‍ ഇളംനിറത്തിലുള്ള ടൈലുകള്‍ ഉപയോഗിക്കുക. മുറിക്കു വലുപ്പം തോന്നിക്കാന്‍ സഹായിക്കും. ബാത്‌റൂമിലെ ടൈലുകള്‍ ഗ്രിപ്പ് ഉള്ളതായിരിക്കണം. കിച്ചനില്‍ മാറ്റ് ടൈലുകളാണു നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

×