ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് രാജിയെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് ഉപരാഷ്ട്രപതി രാജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം ഉപരാഷ്ട്രപതിയുടെ രാജി ഉടനടി പ്രാബല്യത്തില്‍ വരും.
രാജിക്കത്തില്‍, രാഷ്ട്രപതിയുടെ അചഞ്ചലമായ പിന്തുണയ്ക്ക ധന്‍കര്‍ നന്ദി പറയുന്നുണ്ട്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി പറയുന്നുണ്ട്. അവരുടെ പിന്തുണ ‘വിലമതിക്കാനാവാത്തത്’ എന്നാണ് ധന്‍കര്‍ ഓര്‍മിപ്പിക്കുന്നത്. എന്റെ ഔദ്യോഗിക കാലത്ത് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു,” പാര്‍ലമെന്റ് അംഗങ്ങള്‍ കാണിച്ച ഊഷ്മളതയും വാത്സല്യവും എന്റെ ഓര്‍മ്മയില്‍ പതിഞ്ഞിരിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
dhankar resignation
2022 ഓഗസ്റ്റിലാണ് ഇന്ത്യയുടെ 14-ാമത് വൈസ് പ്രസിഡന്റായി 74 കാരനായ ധന്‍കര്‍ സ്ഥാനമേല്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന ധന്‍കര്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. ബംഗാള്‍ രാജ്ഭവനില്‍ നിന്നാണ് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കാരുമായി നിരന്തരമായ നടന്നിരുന്ന ഏറ്റുമുട്ടലിലൂടെയായിരുന്നു ധന്‍കര്‍ വാര്‍ത്തശ്രദ്ധ നേടുന്നത്. Vice President Jagdeep Dhankar resigned his post citing health concerns
Content Summary; Vice President Jagdeep Dhankar resigned his post citing health concerns
This post was last modified on July 21, 2025 10:18 pm
Leave a Comment