June 04, 2026 |
Share on

നിഗൂഢതകൾ നിറച്ച് ‘അതിരൻ’; ട്രെയിലർ പുറത്ത് വിട്ട് പൃഥ്വിരാജ്

ഏറെ നിഗൂഢതകൾ നിറഞ്ഞ ചിത്രമായിരിക്കും എന്നാണ് ട്രെട്രെയിലര്‍ സൂചിപ്പിക്കുന്നത്. മനോരോഗമുള്ള പെൺകുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദും അഭിനയിക്കുന്നു

ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രം അതിരന്‍റെ ട്രെയിലർ പുറത്ത് വിട്ടു. നടൻ പൃഥ്വിരാജ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ പങ്കുവെച്ചത്. ഏറെ നിഗൂഢതകൾ നിറഞ്ഞ ചിത്രമായിരിക്കും എന്നാണ് ട്രെട്രെയിലര്‍ സൂചിപ്പിക്കുന്നത്. മനോരോഗമുള്ള പെൺകുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദും അഭിനയിക്കുന്നു.

ഈ.മാ.യൗ എന്ന ചിത്രത്തിന് ശേഷം പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും വിവേക് ആണ്.അനു മൂത്തേടനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്. സെഞ്ചുറി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തും

Leave a Reply

Your email address will not be published. Required fields are marked *

×