‘അടുത്ത വേൾഡ് കപ്പിൽ മെസ്സിയും പിള്ളേരും നല്ല സ്ട്രോങ്ങ് ആയിട്ട് വരും’ ; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ആദ്യ ട്രെയ്‌ലർ

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ന്റെ ആദ്യ ട്രെയ്‌ലർ യൂട്യൂബിൽ റിലീസ് ചെയ്തു. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 1ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്.

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment