July 16, 2026 |
Share on

‘ഉസൈൻ ബോൾട്ടിന് ഒരു മികച്ച എതിരാളി’: വൈറലായ ഹര്‍ത്താല്‍ ഓട്ടത്തിന് പിന്നില്‍ -വീഡിയോ

ഇതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക അക്രമണങ്ങളാണ് നടന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു.

എന്നാൽ ഹർത്താലിൽ ആക്രമം അഴിച്ചു വിടുന്നവർക്കെതിരെ പോലീസ് മാത്രമല്ല പൊതു ജനങ്ങളും ഏറെ രൂക്ഷമായാണ് കേരളത്തിലങ്ങോളം ഇങ്ങോളം നേരിട്ടത്. എടപ്പാളിൽ നാട്ടുകാർ ഹർത്താൽ അനുകൂലികളെ തല്ലി ഓടിച്ചത് ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു.

എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഓടുന്ന ഹര്‍ത്താല്‍ അനുകൂലിയുടെത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഹര്‍ത്താല്‍ അനുകൂലി പൊലീസ് വാന്‍ കഴിഞ്ഞ കുതിച്ചപ്പോള്‍ എത്തിയത് പൊലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പൊലീസ് പിടിയിലായി. ഈ ഓട്ടക്കാരനെ വെച്ച് ധാരാളം ട്രോളുകളും സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ പ്രസ്തുത ഓട്ടത്തിന്റെ ക്‌ളൈമാക്‌സ് എന്തായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല.

ഇതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ ഓട്ടത്തിന്റെ പൂർണ വീഡിയോയും ലഭ്യമായിട്ടുണ്ട്. ഹർത്താൽ ഓട്ടക്കാരന്റെ രസകരമായ വീഡിയോ കാണാം :

Leave a Reply

Your email address will not be published. Required fields are marked *

×