June 03, 2026 |
Share on

ബംഗളൂരുവില്‍ ഇത്തവണയും ചെങ്കൊടിയുമായി ഐടി ജീവനക്കാരുടെ മെയ് ദിന റാലി (വീഡിയോ)

KITU (Karnataka State IT/ITeS Employees Union) ആണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ലെനിന്‍റെയും സ്റ്റാലിന്‍റെയും ചിത്രങ്ങളുള്ള ചുവന്ന ബനിയനുകള്‍ ധരിച്ചാണ് ഐടി തൊഴിലാളികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

ബംഗളൂരുവില്‍ ഇത്തവണയും ചെങ്കൊടികളും മുദ്രാവാക്യങ്ങളുമായി ഐടി കമ്പനി തൊഴിലാളികളുടെ മേയ് ദിന റാലി. KITU (Karnataka State IT/ITeS Employees Union) ആണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം മുദ്രാവാക്യങ്ങളാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. ലെനിന്‍റെയും സ്റ്റാലിന്‍റെയും ചിത്രങ്ങളുള്ള ചുവന്ന ബനിയനുകള്‍ ധരിച്ചാണ് ഐടി തൊഴിലാളികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കര്‍ണാടകയില്‍ ഐടി മേഖലയില്‍ തൊഴിലാളി യൂണിയനുകള്‍ ശക്തമായ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ഐടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നിര്‍ബാധം തുടരുകയും തൊഴില്‍സുരക്ഷ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരായി ഐടി യൂണിയനുകള്‍ രംഗത്തെത്തുന്നത്.

മേയ് ദിന റാലിയുടെ വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×