July 04, 2026 |
Share on

ആക്ഷനും കോമഡിയുമായി ജ്യോതികയും രേവതിയും; യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാമതായി ജാക്ക് പോട്ട് ട്രെയിലര്‍

ആഗസ്റ്റ് 2ന് ജാക് പോട്ട് തീയറ്ററുകളിലെത്തും.

ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ജാക് പോട്ട്. സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. സിനിമയിൽ രേവതിയും നായികാ തുല്യമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസം ആദ്യമാണ് ജാക്പോട്ടിന്റെ റിലീസ്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്.

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച ജ്യോതികയും രേവതിയും ഇതാദ്യമായി ഒരുമിക്കുന്നത് എസ് കല്യാൺ സംവിധാനം ചെയ്ത ജാക്പോട്ടിലൂടെ. നാച്ചിയാറിൽ പൊലീസ് ഓഫീസറായി എത്തി ഞെട്ടിച്ച ജ്യോതിക ഇത്തവണ എത്തുന്നത് മാസ് കോമഡി എന്റർടെയിനറുമായാണ്. ജ്യോതികയുടെ ആദ്യ ആക്ഷൻ കോമഡി ചിത്രമാണിത്. കരുത്തുറ്റ പ്രകടനവുമായി ഒപ്പം രേവതിയും.ട്രെയിലറിൽ പൊലീസ് ഓഫീസർമാരായും വെറ്റിനറി ഡോക്ടർമാരായും തടവുപുള്ളികളായും എല്ലാം രേവതിയും ജ്യോതികയും നിറ‍ഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ഇവരുടെ യഥാർത്ഥ കഥാപാത്രം എന്താണെന്ന് വെളിപ്പെടുത്തുന്നില്ല.

മൻസൂർ അലി ഖാൻ, ആനന്ദ്‌രാജ്, മൊട്ട രാജേന്ദ്രൻ, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ നടൻ സൂര്യയാണ് സിനിമ നിർമിക്കുന്നത്. വിശാൽ ചന്ദ്രശേഖറാണ് സംഗീതസംവിധായകൻ. ആഗസ്റ്റ് 2ന് ജാക് പോട്ട് തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×