June 26, 2026 |
Share on

‘മോനെ മാർട്ടി ഈ മരിപ്പന്ന് ചോദിച്ച എന്താ, അറിയാമോ?’; മരണ ഭയം നിറച്ച്‌ മ്യൂസിക്കല്‍ ചെയര്‍ ട്രെയ്‌ലര്‍

മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ഭയങ്കരമായ ഭയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വിപിന്‍ ആറ്റലി ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍.

ഹോംലി മീല്‍സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനും നടനുമാണ് വിപിന്‍ ആറ്റലി. വിപിന്‍ ആറ്റലി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമായ മ്യൂസിക്കൽ ചെയറിന്റെ ട്രെയ്‌ലര്‍ ചർച്ചയാവുകയാണ്. മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ഭയങ്കരമായ ഭയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന  ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍.

. മുത്തശ്ശിയും ചെറുമകനും തമ്മിലുള്ള മരണത്തെക്കുറിച്ചുള്ള സംഭാഷണവും അത് കുട്ടിയെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മരിപ്പിനെക്കുറിച്ച്‌ മുത്തശി പറയുന്ന കാര്യങ്ങള്‍ പിന്നീട് കുട്ടിയുടെ ജീവിതത്തെ ഭയപ്പെടുത്തുന്നു.

വിപിന്‍ ആറ്റലിയോടൊപ്പം അലന്‍ രാജന്‍ മാത്യൂവാണ് ചിത്രത്തന്റെ നിര്‍മ്മാണം. സാജിദ് നാസറിന്റെതാണ് ഛായാഗ്രഹണം. സംവിധാനത്തിന് പുറമെ സംഗീതം, പശ്ചാത്തല സംഗീതം, വരികള്‍ എന്നിവയെല്ലാം വിപിന്‍ ആറ്റലി തന്നെയാണ് ഒറ്റക്ക് നിര്‍വഹിച്ചിരിക്കുന്നത്. അമീര്‍ ഇബ്രാഹിമാണ് എഡിറ്റിങ്.

Leave a Reply

Your email address will not be published. Required fields are marked *

×