June 04, 2026 |
Share on

ചിരി പടർത്താൻ ജയറാമും കൂട്ടരും; ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ലെ ആദ്യ വീഡിയോ ഗാനം കാണാം

അനീഷ് അന്‍‌വര്‍ സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍.

അനീഷ് അന്‍‌വര്‍ സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു. കോമഡിയും സസ്‌പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമുള്ള ജയറാമിന്റെ കഥാപാത്രം ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകള്‍. ഉണ്ണി മുകുന്ദൻ, ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, സലിംകുമാര്‍, ജോണി ആന്റണി, വിജയരാഘവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാനി ഖാദര്‍ തിരക്കഥയെഴുതിയ ചിത്രം റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മ്മിക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×