June 06, 2026 |
Share on

ഏഴ് ലക്ഷത്തിലധികം കാഴ്ച്ചക്കാർ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഇഷ്കി’ലെ’ പറയുവാൻ’ വീഡിയോ ഗാനം

ഏഴ് ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ വീഡിയോ യൂട്യൂബിൽ കണ്ടത്

ഷെയിൻ നിഗം ആൻ ശീതൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിലെ സിദ് ശ്രീറാമും നേഹ എസ്. നായരും ചേർന്ന് ആലപിച്ച ‘പറയുവാൻ..’ എന്ന ഗാനം ചിത്രമിറങ്ങും മുൻപേ ഹിറ്റായിരുന്നു. ഗാനത്തിന്റെ ലിറിക് വിഡിയോ എത്തിയപ്പോൾ മുതൽ തന്നെ വീഡിയോ ഗാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോ സോങ് യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.

ഏഴ് ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ വീഡിയോ യൂട്യൂബിൽ കണ്ടത്. അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഈ പാട്ടിന് വേണ്ടിയിരുന്നത് പാശ്ചാത്യ ശൈലിയും ഇന്ത്യൻ ക്ലാസിക്കൽ ശൈലിയും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ഗായകനെ ആയിരുന്നു. അതുകൊണ്ടാണ് സിദ് ശ്രീറാമിനെ തിരഞ്ഞെടുത്തതെന്നും ജെയ്ക്സ് ബിജോയ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×