June 13, 2026 |
Share on

റസൂല്‍ പൂക്കൂട്ടി നായകനാകുന്ന ‘ദി സൗണ്ട് സ്റ്റോറി’; ട്രെയിലർ ശ്രദ്ധേയമാകുന്നു

ചിത്രം ഏപ്രില്‍ 5 ന് പ്രദര്‍ശനത്തിനെത്തും

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘ദി സൗണ്ട് സ്റ്റോറി’. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണങ്ങൾ ആണ് ട്രെയിലറിന് ലഭിക്കുന്നത്.

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം.

ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന. ഒരു ശബ്ദലേഖകൻ്റെ ജീവിതയാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം ഏപ്രില്‍ 5 ന് പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×