ശ്രുതിയുടെ പിയാനോ വായനയും കമലിന്റെ എക്‌സ്പ്രഷനും/ വീഡിയോ

സംഗീതത്തില്‍ അച്ഛനും മകളും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്

കമല്‍ഹാസന്‍ സകലകലാവല്ലഭവന്‍ എന്നറിയപ്പെടുന്നതിന് ഒരു കാരണം അദ്ദേഹത്തിലെ ഗായകന്‍ കൂടിയാണെന്ന് അറിയാമല്ലോ! പല ചിത്രങ്ങളിലും കമല്‍ പാടി അഭിനയിച്ചിട്ടുണ്ട്. കമലിന്റെ ഈ സംഗീതവാസന മൂത്തമകള്‍ ശ്രുതി ഹാസനും പകര്‍ന്നു കിട്ടിയിട്ടുണ്ട്. നടിയെന്ന നിലയില്‍ ശ്രദ്ധേയയാകും മുന്നേ ഗായിക എന്ന നിലയിലാണ് ശ്രുതി ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്നത്. ഗായികയെന്നതിനൊപ്പം ഈണങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും ശ്രുതിക്ക് മികവുണ്ട്. ഇപ്പോഴിതാ ശ്രുതി ഷെയര്‍ ചെയ്തിരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പിയാനോ വായിക്കുന്ന ശ്രുതിയും അതുകേട്ട് അരികിലിരിക്കുന്ന കമലുമാണ് വീഡിയോയിലുള്ളത്. എന്തുകൊണ്ട് ഈ വീഡിയോ വൈറല്‍ ആയെന്നറിയണമെങ്കില്‍ അതു കണ്ടു തന്നെ നോക്കണം…

 

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment