June 04, 2026 |
Share on

‘വെള്ളം കയറുന്നുണ്ട്…എന്നാല്‍ ഈ നാല്‍പ്പത് നായകളെ ഉപേക്ഷിച്ച് പോവാന്‍ കഴിയില്ല’- വീഡിയോ

ക്യാമ്പില്‍ പോയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും എന്നാല്‍ നായകള്‍ക്കാര് ഭക്ഷണം നല്‍കുമെന്ന് സുനിത ചോദിക്കുന്നു.

വീട്ടിലേക്ക് വെള്ളം കയറുന്നുണ്ട് എന്നാല്‍ ഈ നാല്‍പ്പത് നായകളെ മറ്റെവിടേക്കും മാറ്റാന്‍ കഴിയില്ല അതിനാല്‍ ഇവര്‍ ക്യാമ്പില്‍ പോവാതെ നായകള്‍ക്ക് കൂട്ടിരിക്കുന്നു. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നാല്‍പ്പത് തെരുവ് നായകളെ സംരക്ഷിക്കുന്ന തൃശ്ശൂര്‍ തളിക്കുളം സ്വദേശികളായ സിന്റോയും സുനിതയുമാണ് ഇത്തരത്തില്‍ സ്‌നേഹത്തിന്റെ വ്യത്യസ്തമായൊരു അനുഭവമായി മാറുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രദേശത്ത് വെള്ളം കയറിയതോടെ അയല്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ തെരുവില്‍നിന്ന് എടുത്ത് വളര്‍ത്തുന്ന നായകള്‍ക്ക് മാറ്റാരുമില്ലെന്നും. ഇവരെ ഉപേക്ഷിച്ചു പോവാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ക്യാമ്പില്‍ പോയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും എന്നാല്‍ നായകള്‍ക്കാര് ഭക്ഷണം നല്‍കുമെന്ന് സുനിത ചോദിക്കുന്നു. മറ്റൊരു വഴിയില്ലാത്തതിനാലാണ് ഇവര്‍ വീട്ടില്‍ തന്നെ കഴിയുന്നത്.

മഴക്കെടുതിയില്‍ മരണം 83; വയനാട് പുത്തുമലയില്‍ ദുരന്തത്തിനിരയാവരുടെ കണക്ക് സംബന്ധിച്ച് ആശയക്കുഴപ്പം

Tags:

Leave a Reply

Your email address will not be published. Required fields are marked *

×