ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന് 52 വയസ്. പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് ഖാന്റെ ഒരു പഴയ ഷോര്‍ട്ട് ഫിലിം ആണ് ഹിന്ദുസ്ഥാന്‍ ടൈംസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൂരദര്‍ശന്റെ സീരിയലുകളിലൂടെയാണ് ഷാരൂഖ് അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയായ ദീവാനയ്ക്ക് (1992) മുമ്പ് ഷാരൂഖ് അഭിനയിച്ച ഹ്രസ്വചിത്രമാണ് മഹാന്‍ കര്‍സ് (1991). ഈസ്റ്ററിനോടനുബന്ധിച്ചാണ് ഈ ചിത്രം പുറത്തിറങ്ങിയത്. യേശുക്രിസ്തുവിന്റെ ത്യാഗത്തേയും അതിന്റെ മഹത്വത്തേയും കുറിച്ചാണ് ചിത്രം പറയുന്നത്. അതേസമയം യേശുവിനെക്കുറിച്ച് ചിത്രത്തില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. ഷാരൂഖ് ഖാന് ഈ ചിത്രത്തില്‍ അഭിനയിച്ചതിന് 3000 രൂപയാണ് പ്രതിഫലമായി കിട്ടിയതെന്ന് യൂടൂബ് വീഡിയോയുടെ വിശദീകരണം പറയുന്നു.
This post was last modified on November 2, 2017 11:49 am
Leave a Comment