ഇന്ത്യയ്ക്ക് അനുകൂലമായി യൂട്യുബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന, പാകിസ്ഥാനിലെ അറിയപ്പെടുന്ന യൂട്യൂബര്‍മാരായ ഷോയ്ബ് ചൗധരിയെയും സന അംജദിനെയും രാണ്ടാഴ്ച്ചയായി കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇവര്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഈ യൂട്യൂര്‍മാരുടെ തിരോധാനത്തിന് നടപടി ക്രമങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും സംശയമുള്ളതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സന അംജദിന്റെ യൂട്യൂബ് ചാനലില്‍ നിന്നും ”മോദി സദാ ഷേര്‍ ഹേ” എന്ന വീഡിയോ നീക്കം ചെയ്തതാണ് കേസില്‍ സംഭവിച്ച പ്രധാന സംഭവവികാസം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തെ പ്രശംസിച്ചുകൊണ്ട് യൂട്യൂബില്‍ ഇവര്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.ഈ വീഡിയോ നീക്കം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു.
യഥാര്‍ത്ഥ സ്ഥിതിഗതികള്‍ ഇപ്പോളും അവ്യക്തമായി തുടരുകയാണ്, അധികാരികള്‍ ആരും തന്നെ ഈ വിഷയത്തില്‍ വ്യക്തമായ പ്രതികരണങ്ങള്‍ നടത്താത്തതിനാല്‍ ഊഹാപോഹങ്ങള്‍ പരക്കെ വ്യാപിക്കുകയാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി തരുന്ന സംഭവമാണിത്.
content summary; Pro-India Pakistani Youtubers Sana Amjad, Shoaib Chaudhary hanged by Pakistan army? Reports say…