June 06, 2026 |
Share on

അഭ്യാസപ്രകടന പരിശീലനത്തിനിടെ വ്യോമസേനയുടെ വിമാനങ്ങളുടെ കൂട്ടിയിടി/ വീഡിയോ

ബെംഗളൂരുവിൽ വ്യോമസേനയുടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് ഒരു പൈലറ്റിന്റെ മരിണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം. അപകടമുണ്ടായത്. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമായിരുന്നു സൂര്യകിരൺ വിമാനങ്ങൾ. അഭ്യാസപ്രകടനത്തിനിടെ വിമാനങ്ങളുടെ ചിറകുകൾ തമ്മില്‍ കൂട്ടിയിടിച്ചതാണ് അപകടകാരണമായത്. വിമാനങ്ങൾ ചേർന്ന് പറക്കുകയും പിന്നീട് നിയന്ത്രണം വിട്ട് നിലത്തേക്ക് പതിക്കുന്നതും അപകടത്തിന്റേതായി പുറത്തുവന്ന […]

ബെംഗളൂരുവിൽ വ്യോമസേനയുടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് ഒരു പൈലറ്റിന്റെ മരിണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം. അപകടമുണ്ടായത്. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമായിരുന്നു സൂര്യകിരൺ വിമാനങ്ങൾ.

അഭ്യാസപ്രകടനത്തിനിടെ വിമാനങ്ങളുടെ ചിറകുകൾ തമ്മില്‍ കൂട്ടിയിടിച്ചതാണ് അപകടകാരണമായത്. വിമാനങ്ങൾ ചേർന്ന് പറക്കുകയും പിന്നീട് നിയന്ത്രണം വിട്ട് നിലത്തേക്ക് പതിക്കുന്നതും അപകടത്തിന്റേതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

ഈമാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

 

Leave a Reply

Your email address will not be published. Required fields are marked *

×