June 04, 2026 |
Share on

യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാമതായി ‘തമാശ’യുടെ ആദ്യ ടീസർ

സമീര്‍ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ അഷ്റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിട്ടൂ. റൊമാന്റിക്ക് കോമഡി എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്.

കോളജ് അദ്ധ്യാപകനായാണ് വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. കൂടാതെ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായു അവതരിപ്പിക്കുന്നു.

സമീര്‍ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിൻ പരാരി എഴുതി, റെക്സ് വിജയൻ-ഷഹബാസ് അമൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കും.നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ. ചിത്രം ഈദ് റിലീസായി തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×