July 16, 2026 |
Share on

സിനിമക്ക് മുന്നേ പാട്ട് ഹിറ്റ്; മെലോഡിക്കയില്‍ ഈണമിട്ട് ഷഹബാസ് അമന്‍ (വീഡിയോ)

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ – ഷഹബാസ് അമൻ ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

സമീർ താഹിർ, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് തമാശ. നവാഗതനായ അഷ്റഫ് ഹംസയാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയൻ – ഷഹബാസ് അമൻ ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന്‍ ചിത്രത്തിലെ ഹിറ്റ് ഗാനമായ പാടി ഞാന്‍ മെലോഡിക്ക ഉപയോഗിച്ച് ആലപിക്കുന്നതാണ് പ്രെമോ വീഡിയോയിലുള്ളത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയാണു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.
റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×