June 04, 2026 |
Share on

ഏറ്റുമുട്ടാൻ ഹൃതിക് റോഷനും ടൈഗർ ഷ്രോഫും; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ‘വാർ’ ടീസർ

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്‌ഷൻ ത്രില്ലർ ‘വാർ’ ടീസർ ശ്രദ്ധേയമാകുന്നു. ഇന്നലെ പുറത്ത് വിട്ട ടീസർ 24 മണിക്കൂർ പിന്നിടും മുൻപ് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായിരിക്കുകയാണ്.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയുന്ന ചിത്രത്തിൽ വാണി കപൂർ നായികയാകുന്നു.

സംഗീതം വിശാൽ–ശേഖർ. ഛായാഗ്രഹണം അയനങ്ക ബോസ്. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×