ഇത് ഒറിജനല്‍ അനുഷ്‌കയാണ്; ആരാധകരെ പറ്റിച്ച് താരം / വീഡിയോ

പ്രതിമകള്‍ കണ്ട് അതിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കാന്‍ എത്തിയ ആരാധകര്‍ ശരിക്കും ഞെട്ടി.

കഴിഞ്ഞ ദിവസം മാദം തുസാഡ്‌സിന്റെ സിംഗപ്പൂരിലെ വാക്സ് (മെഴുക്) മ്യൂസിയത്തില്‍ എത്തിയ ബോളിവുഡിന്റെ ആരാധകര്‍ ശരിക്കും ഞെട്ടി. അനുഷ്‌ക ശര്‍മ്മയുടെ രണ്ട് മെഴുക് പ്രതിമകള്‍.. അതില്‍ ഒന്ന് ചാരനിറത്തിലുള്ള വസ്ത്രം അണിഞ്ഞും മറ്റൊന്ന് കറുപ്പ് വസ്ത്രമണിഞ്ഞും സെല്‍ഫി എടുക്കുന്ന തരത്തിലുള്ള പ്രതിമകല്‍. ആ പ്രതിമകള്‍ കണ്ട് അതിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കാന്‍ എത്തിയ ആരാധകര്‍ ശരിക്കും ഞെട്ടി.

കറുപ്പ് വസ്ത്രം അണിഞ്ഞ പ്രതിമ തങ്ങളെ കയറി പിടിക്കുന്നു, സംസാരിക്കുന്നു അമ്പരന്ന് നിന്ന് ആരാധകര്‍ക്ക് പിന്നെയാണ് മനസ്സിലായത് അത് പ്രതിമയല്ല ഒറിജനല്‍ അനുഷ്‌കയാണതെന്ന്. മ്യൂസീയം അധികൃതര്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പലരെയും അനുഷ്‌ക പറ്റിക്കുന്നത് കാണം. വൈറലായ വീഡിയോ കാണാം..

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment