മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്നുവോ? കേള്‍ക്കുന്നവര്‍ക്കെല്ലാം അമ്പരപ്പും അത്ഭുതവുമാണ്. രണ്ടു വയസുകാരി സിവയ്ക്ക് മലയാളം പറയാനോ അറിയാനോ കഴിയില്ലെന്നിരിക്കെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം ചലച്ചിത്രഗാനം എങ്ങനെയാണ് സിവ പാടുന്നതെന്നാണ് എത്തും പിടിയും കിട്ടാത്തത്. മകളുടെ പാട്ട് ധോണി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്ച്ചിരിക്കുന്നത്. സിവയുടെ പേരില്‍ തന്നെയുള്ള സിവസിംഗ്‌ധോണി എന്ന പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ രഹസ്യം മനസിലായിട്ടിലും സിവ ധോണിയുടെ പാട്ട് ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു…
https://www.instagram.com/p/BaoXO1In81a/?taken-by=zivasinghdhoni006