സിതാറില്‍ ‘ഹമ്മ ഹമ്മ’യുമായി ആദിത്യ…

ഇപ്പോള്‍ യൂടൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുന്നത് ഹമ്മ ഹമ്മയുടെ സിത്താര്‍ വേര്‍ഷനാണ്.

മണിരത്‌നത്തിന്റെ ബോംബെയില്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഹമ്മ ഹമ്മ എന്ന പാട്ടിന് പല തരത്തിലുള്ള റീമിക്‌സുകള്‍ ഉണ്ടായിട്ടുണ്ട്. മണിരത്‌നത്തിന്റെ ഒകെ കണ്‍മണി ഹിന്ദിയില്‍ ഒകെ ജാനു ആയി പുറത്തിറങ്ങിയപ്പോള്‍ ഉള്‍പ്പെടുത്തിയ ഹമ്മ ഹമ്മ പാട്ടിന്റെ റീ മിക്‌സ് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോള്‍ യൂടൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുന്നത് ഹമ്മ ഹമ്മയുടെ സിത്താര്‍ വേര്‍ഷനാണ്.

ആദിത്യ എന്ന യുവാവാണ് സിത്താര്‍ വായിക്കുന്നത്. സിതാര്‍ സ്നബ് എന്ന യൂ ടൂബ് അക്കൌണ്ടില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം. ഒപ്പം എആര്‍ റഹ്മാന്റെ ഒറിജനല്‍ കോംപിസഷനും.

This post was last modified on April 28, 2017 3:03 pm

അഴിമുഖം ഡെസ്ക്:
Leave a Comment