ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ താനും പങ്കാളിയായിരുന്നു എന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് ബിജെപി മുന്‍ എംപി വിലാസ് വേദാന്തി വീണ്ടും രംഗത്തെത്തി. ഇദ്ദേഹം എംപിയായിരിക്കെ കര്‍സേവകര്‍ക്കൊപ്പം താനുമുണ്ടായിരുന്നു എന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണെന്നും രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പിന്തുണ നല്‍കുമെന്നും വേദാന്തി അവകാശപ്പെട്ടു. ബാബറി മസ്ജിദ് നിലനിന്നിരുന്നില്ലെന്നും ജീര്‍ണ്ണിച്ച ഒരു കെട്ടിടം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. വീഡിയോ കാണാം: