July 07, 2026 |
Share on

സൗന്ദര്യ മൽസരവേദിയിൽ തലയ്ക്ക് തീപ്പിടിച്ച് മിസ് ആഫ്രിക്ക

കരിമരുന്ന് പ്രയോഗത്തിൽ നിന്നും തെറിച്ചു വീണ തീപ്പൊരിയിൽ നിന്നാണ് മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചത്.

സൗന്ദര്യ മൽസര വേദിയിൽ ജേതാവിന്റെ തലയക്ക് തീപ്പിടിച്ചു. മിസ് ആഫ്രിക്ക മൽസരത്തിനിടെയാണ് വിജയിയായ മിസ് കോംഗോ കൂടിയായ ഡോർകാസ് കസിൻ ഡോയുടെ മുടിയിൽ തീപടർന്നത്. നൈജീരിയയിലെ കലബാറിൽ വച്ച് നടന്ന മൽസരത്തിൽ കസിൻ ഡോയുടെ വിജയം പ്രഖ്യാപിച്ചതിന് പിറയെയായിരുന്നു സംഭവം. വിധി പറഞ്ഞതിന് പിന്നാലെ നടത്തിയ കരിമരുന്ന് പ്രയോഗത്തിൽ നിന്നും തെറിച്ചു വീണ തീപ്പൊരിയിൽ നിന്നാണ് മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചത്.

മുടിയിൽ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അവതാരകയുടെ സമയോജിത ഇടപെടലായിരുന്നു മുഖത്ത് പൊള്ളലേൽക്കാകതെ യുവതിയെ രക്ഷിച്ചത്. തലയിൽ തീഗോളവുമായി നിൽക്കുന്ന മിസ് ആഫ്രിക്കയുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകയമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×