തെക്ക് പടിഞ്ഞാറന്‍ അയര്‍ലന്റിലെ ലിമെറിക് നഗരത്തിലുള്ള ഒരു തെരുവ്. അവിടെ വെള്ള വസ്ത്രമണിഞ്ഞ ഒരു കന്യാസ്ത്രീയും നീല യൂണിഫോമിലുള്ള ഒരു പൊലീസുകാരനും നിലം തൊടാതെ പന്ത് തട്ടി കളിക്കുകയാണ് – ഫുട്ബോളിന്‍റെ സൗന്ദര്യങ്ങളിലൊന്നായ ‘കീപ്പി അപ്പി’. ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ് കന്യാസ്ത്രീയുടേയും പൊലീസുകാരന്റേയും പന്തുകളി. ഗാര്‍ഡ ഒ കോണല്‍ എന്ന പൊലീസുകാരനും ഡൊമിനിക്കന്‍ സഭയിലെ ഒരു കന്യാസ്ത്രീയുമാണ് തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 11,000ത്തിലധികം ലൈക്കുകളും 14,000ത്തിലധിം ഷെയറുകളും ലഭിച്ച കഴിഞ്ഞു.