കീപ്പി അപ്പി: തെരുവില്‍ പന്ത് തട്ടിക്കളിക്കുന്ന കന്യാസ്ത്രീയും പൊലീസുകാരനും

ഗാര്‍ഡ ഒ കോണല്‍ എന്ന പൊലീസുകാരനും ഡൊമിനിക്കന്‍ സഭയിലെ ഒരു കന്യാസ്ത്രീയുമാണ് തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ അയര്‍ലന്റിലെ ലിമെറിക് നഗരത്തിലുള്ള ഒരു തെരുവ്. അവിടെ വെള്ള വസ്ത്രമണിഞ്ഞ ഒരു കന്യാസ്ത്രീയും നീല യൂണിഫോമിലുള്ള ഒരു പൊലീസുകാരനും നിലം തൊടാതെ പന്ത് തട്ടി കളിക്കുകയാണ് – ഫുട്ബോളിന്‍റെ സൗന്ദര്യങ്ങളിലൊന്നായ ‘കീപ്പി അപ്പി’. ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ് കന്യാസ്ത്രീയുടേയും പൊലീസുകാരന്റേയും പന്തുകളി. ഗാര്‍ഡ ഒ കോണല്‍ എന്ന പൊലീസുകാരനും ഡൊമിനിക്കന്‍ സഭയിലെ ഒരു കന്യാസ്ത്രീയുമാണ് തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 11,000ത്തിലധികം ലൈക്കുകളും 14,000ത്തിലധിം ഷെയറുകളും ലഭിച്ച കഴിഞ്ഞു.

This post was last modified on June 7, 2017 11:32 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment