ശബരിമല സ്ത്രീ പ്രവേശനം; ബഹളത്തിന് ഇടയിലെ ഹെൽമെറ്റ് മോഷണം; സത്യമറിയാൻ വീഡിയോ കാണൂ

പ്രതിരോധത്തിനായി കൈവശം ഒന്നും കരുതീട്ടില്ലാത്ത പോലീസുകാർ സ്വയരക്ഷക്കായി മാത്രമാണ് സമരക്കാരുടെ ഹെൽമെറ്റുകൾ എടുത്തത്.

സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാം മാസ പൂജകൾക്കായി ശബരിമലയിൽ ദർശനത്തിയായി എത്തിയ യുവതികളെ തടഞ്ഞ സമരക്കാരെ ലാത്തി വീശി ഓടിക്കുന്ന പോലീസുകാരുടെ വീഡിയോ സാഹുമിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. അങ്ങനെയിരിക്കെ, നിലക്കൽ ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാർ, സമരക്കാർ റാലി നടത്തിയെപ്പോൾ കരുതിയ ഹെൽമെറ്റ് മോഷ്ടിക്കുന്നു എന്ന കുറിപ്പോടുകൂടിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരക്കാരുടെ കല്ലേറും മറ്റ് ആയുധങ്ങകളും ഉപയോഗിച്ചുള്ള അക്രമങ്ങളെ പ്രതിരോധിക്കാനും സ്വയരക്ഷയ്ക്കും മാത്രമാണ് സമരക്കാരുടെ ഹെൽമെറ്റ് എടുത്തത് എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിൽ ആകും.വീഡിയോയിൽ ഹെൽമെറ്റ് മോഷ്ട്ടിച്ചു എന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരന്റെ കയ്യിൽ യാതൊരു പ്രതിരോധ ഗിയറുകൾ ഇല്ല എന്ന് വ്യക്തമാണ്

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment