July 16, 2026 |
Share on

ആഞ്ജലിന ജോളിയെ പോലെയാവുന്നതിന് 50 ശസ്ത്രക്രിയ; പത്തൊമ്പതുകാരി ആയത് ഇങ്ങനെ

ഇത്രയും പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞിട്ടും തബാറിന് ആഞ്ജലീന ജോളിയെ പോലെയാകാന്‍ സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്

കെന്‍ എന്ന പാവയായി മാറുന്നതിന് സ്വന്തം ശരീരത്തില്‍ നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയ റോഡ്രിഗോ ആല്‍വസ് എന്ന ഇറ്റലിയില്‍ നിന്നുള്ള 34കാരനെ കുറിച്ച് കേട്ടപ്പോള്‍ ലോകം അത്ഭുതം കൂറി. എന്നാല്‍ ബാര്‍ബിയുടെ രൂപം സ്വീകരിക്കുന്നതിനായി ആല്‍വസ് ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണെന്ന വാര്‍ത്ത അത്ഭുതത്തില്‍ നിന്നും അമ്പരപ്പിലേക്ക് വഴിമാറുന്നതായി. എന്നാല്‍ ഇപ്പോള്‍ ഇതിലും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഹോളിവുഡ് നടി ആഞ്ജലിന ജോളിയെ പോലെയാവുന്നതിന് ഇറാനില്‍ നിന്നുള്ള പത്തൊമ്പതുകാരി 50 ശരീരസൗന്ദര്യ ശസ്ത്രക്രിയകള്‍ക്ക് വിധേയായിരിക്കുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ഞെട്ടല്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഷഹര്‍ തബാര്‍ എന്ന ഈ കൗമാരക്കാരിയുടെ ചിത്രങ്ങളും വാര്‍ത്തകളും. താന്‍ ആഞ്ജലീന ജോളിയുടെ കടുത്ത ആരാധികയാണെന്നും അവരെ അനുകരിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും ഇവര്‍ പറഞ്ഞതായി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 50 പ്ലാസ്റ്റിക് സര്‍ജറി കൂടാതെ വണ്ണം കുറയ്ക്കുന്നതിനുള്ള കടുത്ത ഭക്ഷണ നിയന്ത്രണത്തിലുമാണിവര്‍. ഇവരുടെ ഇന്‍സ്റ്റാഗ്രാം വിലാസത്തില്‍ വെറും 29 ചിത്രങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ഇതുവരെ 48,700 പേര്‍ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. ഇത്രയും പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞിട്ടും തബാറിന് ആഞ്ജലീന ജോളിയെ പോലെയാകാന്‍ സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×