ഇന്ന് 67ാം ജന്‍മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ മെഗാസ്റ്റാര്‍ മമ്മുട്ടിക്ക് അര്‍ദ്ധരാത്രിയില്‍ പിറന്നാള്‍ ആശംസകളുമായി ആരാധകര്‍. കൊച്ചി പനമ്പള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് യുവാക്കളായ ഒരു സംഘം ആരാധകര്‍ മമ്മുട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് സാക്ഷാല്‍ മമ്മുട്ടി തന്നെ ഇറങ്ങിവന്നതോടെ രംഗം ചൂടുപിടിക്കുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തുവന്ന മമ്മുട്ടി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ ആരാധകരോട് കേക്ക് വേണോ എന്നും മമ്മുട്ടി ചോദിക്കുന്നുണ്ടായിരുന്നു. വേണമെന്ന് ആരാധകര്‍ അറിയിച്ചതോടെ എല്ലാവര്‍ക്കും പിറന്നാള്‍ മധുരം നല്‍കിയാണ് മമ്മുട്ടി തന്റെ ആരാധകരെ യാത്രയാക്കിയത്. മമ്മുട്ടി ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.