June 26, 2026 |
Share on

ഒാം സ്വാമിയെ വീണ്ടും സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലി/ വീഡിയോ

സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്

സ്ഥിരം വിവാദ താരമായ സ്വാമി ഓമിനെ സ്ത്രീകള്‍ വീണ്ടും വളഞ്ഞിട്ട് തല്ലി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക്  ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലെത്തിയ സ്വാമിയെ സ്ത്രീകള്‍ തല്ലുകയായിരുന്നു. എന്താണ് സ്വാമിയെ തല്ലാന്‍ സത്രീകളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. സ്വാമിയെ രക്ഷിക്കാന്‍ എത്തിയ അനുയായികളെയും സ്ത്രികള്‍ കൂട്ടം ചേര്‍ന്ന് ഓടിച്ചിട്ട് തല്ലി.

സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ സ്വാമിയെ പരിപാടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ചും സ്വാമിയെ സ്ത്രീകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥൂറാം ഗോഡ്‌സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സ്വാമിയെ സ്ത്രികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×