June 14, 2026 |
Avatar
Share on

ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ബെസ്റ്റ് ഫിനിഷര്‍ കൊഹ്ലി: ഗാംഗുലി

അഴിമുഖം പ്രതിനിധി ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവും നല്ല ബെസ്റ്റ് ഫിനിഷര്‍ വിരാട് കൊഹ്ലി യാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊഹ്ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഇപ്പോഴത്തെ ഫോം അനുസരിച്ച് ഏകദിന ക്രിക്കറ്റിലെ ഏറ്റവും നല്ല ബെസ്റ്റ് ഫിനിഷര്‍ കൊഹ്ലിയാണെന്നതില്‍ ഒരു സംശയവും ഇല്ലെന്നാണ് ബംഗാള്‍ കടുവ പറയുന്നത്. കൊഹ്ലി ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നുവെന്നും മൂന്നാം നമ്പറില്‍ ഇറങ്ങി മാത്രമല്ല അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്, എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന […]

അഴിമുഖം പ്രതിനിധി

ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവും നല്ല ബെസ്റ്റ് ഫിനിഷര്‍ വിരാട് കൊഹ്ലി യാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കൊഹ്ലിയുടെ ബാറ്റിങ്ങിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഇപ്പോഴത്തെ ഫോം അനുസരിച്ച് ഏകദിന ക്രിക്കറ്റിലെ ഏറ്റവും നല്ല ബെസ്റ്റ് ഫിനിഷര്‍ കൊഹ്ലിയാണെന്നതില്‍ ഒരു സംശയവും ഇല്ലെന്നാണ് ബംഗാള്‍ കടുവ പറയുന്നത്.

കൊഹ്ലി ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നുവെന്നും മൂന്നാം നമ്പറില്‍ ഇറങ്ങി മാത്രമല്ല അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്, എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന ഒരു താരം കൂടിയാണ് കൊഹ്ലി. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊഹ്ലി സെഞ്ച്വറി നേടി ഇത് തെളിയിച്ചു. ധോണിയെയും കൊഹ്ലിയെയും താരതമ്യം ചെയ്യരുതെന്നും ഗാംഗുലി പറഞ്ഞു.

അതെസമയം ഇന്ത്യന്‍ ഏകദിന നായകന്‍ എംഎസ് ധോണിയെ നാലാം സ്ഥാനത്ത് നിന്ന് ഇറങ്ങി ബാറ്റ് ചെയ്യാന്‍ അനില്‍ കുംബ്ലെ നിര്‍ബന്ധിക്കണമെന്നും ദാദ പറഞ്ഞു. ധോണി ഇനിയും ഫിനിഷറുടെ റോള്‍ ഏറ്റെടുത്തേക്കാമെന്നും ടീം കോച്ച് അനില്‍ കുംബ്ല ഇടപെട്ട് നാലാം സ്ഥാനത്ത് ഇറങ്ങാന്‍ ധോണിയെ പ്രേരിപ്പിക്കണം. മറ്റ് താരങ്ങളെ അദ്ദേഹത്തിന് ശേഷം ഇറക്കണമെന്നും ഗാംഗുലി വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു വര്‍ഷമായി ധോണി ഒരു സെഞ്ച്വറി നേടിയിട്ട്. അദ്ദേഹം അവസാനത്തെ വെറും നാല്‍പതോ അന്‍പതോ പന്ത് മാത്രമാണ് ഏകദിനത്തില്‍ കളിക്കുന്നത് എന്നതാണ് ഇതിന് കാരണം. അതിനാല്‍ ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത് ധോണി തന്റെ കഴിവ് സ്വയം നശിപ്പിക്കുന്നതോടൊപ്പം ടീമിന് ജയിക്കാനുളള അവസരവും ഇല്ലാതാക്കുകയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

×