March 27, 2025 |

അശ്വിനോട് ബഹുമാനവും സ്‌നേഹവും ; വികാരഭരിതനായ വിരാട് കോഹ്ലി

അശ്വിന്റെ മഹത്തായ 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശീല വീണത്

ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരായ ഗബ്ബ ടെസ്റ്റിന്റെ അവസാനഘട്ടത്തില്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ രവിചന്ദ്രന്‍ അശ്വിനുമായി വിരാട് കോഹ്ലി സ്‌നേഹസംഭാഷണം നടത്തിയപ്പോള്‍, ഇന്ത്യയുടെ എയ്‌സ് ഓഫ് സ്പിന്നര്‍ വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. അശ്വിന്റെ മഹത്തായ 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശീല വീണത്.Virat Kohli

‘അന്താരാഷ്ട്രതലത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഇത് എന്റെ അവസാനദിവസമായിരിക്കും’ 38 കാരനായ അശ്വിന്‍ തന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇരുന്നുകൊണ്ട് പറഞ്ഞു. അവസാനദിവസം ബ്രിസ്‌ബെയ്ന്‍ സമനിലയില്‍ പിരിഞ്ഞു. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ അശ്വിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

അശ്വിന്റെ വലിയ പ്രഖ്യാപനത്തിന് ശേഷം ഒരു കളിക്കാരനെന്ന നിലയില്‍ അശ്വിന്റെ നേട്ടങ്ങളുടെയും ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും പ്രശംസിച്ച് വികാരഭരിതമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി കോഹ്ലി എത്തി.

‘ഞാന്‍ 14 വര്‍ഷമായി നിങ്ങളോടൊപ്പം കളിച്ചു, ഇന്ന്  വിരമിക്കുന്നുവെന്ന് നിങ്ങള്‍  പറഞ്ഞപ്പോള്‍,അത് എന്നെ അല്‍പ്പം വികാരഭരിതനാക്കി. ഒപ്പം കളിച്ച മാച്ചുകളുടെ ഫ്‌ളാഷ്ബാക്കുകളിലേക്ക് പോയി.’

ആഷിനൊപ്പമുള്ള യാത്ര ഞാനേറെ ആസ്വദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള നിങ്ങളുടെ വൈദഗ്ധ്യവും മാച്ച് വിന്നിംഗ് സംഭാവനകളും മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. റെഡ് ബോള്‍ ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി അശ്വിന്‍ കരിയര്‍ പൂര്‍ത്തിയാക്കി. ടെസ്റ്റിലെ അശ്വിന്റെ ഏറ്റവും മികച്ച മാച്ച് കൂടിയായിരുന്നു അത്.’ വിരാട് കോഹ്ലി അശ്വിനെ കുറിച്ച് പറഞ്ഞു.

Virat Kohli

content summary; Virat Kohli Pays Emotional Tribute to Ravichandran Ashwin on His Retirement

×