വിസ്മയ കേസ്; സ്ത്രീധന പീഡനത്തിന്റെ ക്രൂരത

100 പവന്‍, ഒന്നേകാല്‍ ഏക്കര്‍ ഭൂമി, 10 ലക്ഷത്തിന്റെ കാര്‍; മൈലേജ് ഇല്ലാത്ത കാര്‍ വിറ്റ് പണം കൊടുക്കാന്‍ മര്‍ദ്ദനം

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന സ്ത്രീധന പീഡന മരണങ്ങള്‍. നിയമങ്ങളും ബോധവത്കരണങ്ങളും ശക്തമായിട്ടും, പണത്തിന്റെയും പൊന്നിന്റെയും പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സ്ത്രീകള്‍. വെറും 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന വിസ്മയയും അവരില്‍ ഒരാളായിരുന്നു. കേരളം ഏറെ നാള്‍ ചര്‍ച്ച ചെയ്ത ഒരു സ്ത്രീധന പീഡന കേസ്.

പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയായ വിസ്മയയും കൊല്ലം ശാസ്താംകോട്ട സ്വദേശി കിരണ്‍ കുമാര്‍ തമ്മിലുള്ള വിവാഹം അതിഗംഭീരമായിട്ടായിരുന്നു  ത്രിവിക്രമന്‍ നായര്‍ കനത്ത സ്ത്രീധനം നല്‍കി മകളുടെ വിവാഹം നടത്തിയത്. മരുമകന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയതുകൊണ്ട് സ്വര്‍ണവും പണവും കാറും സമ്മാനം.

വിസ്മയ കേസ്; കിരണിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

പക്ഷേ കിട്ടിയതൊന്നും പോരായിരുന്നു; കിരണിനും വീട്ടുകാര്‍ക്കും. തീരാത്ത ആര്‍ത്തിയയാണ്, രണ്ട് നില വീട്ടിലെ മുകള്‍ നിലയില്‍ കിടപ്പ് മുറിയോട് ചേര്‍ന്ന ശുചി മുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങി ജീവിതം അവസാനിപ്പിക്കാന്‍ ആ പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ കിരണും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന കാര്യം കുടുംബവും ബന്ധുക്കളുമൊക്കെ മനസിലാക്കി വന്നപ്പോഴേക്കും ആ പെണ്‍കുട്ടി ജീവന്‍ വെടിഞ്ഞിരുന്നു. വിസ്മയ അവസാനം നടത്തിയ വാട്സാപ്പ് ചാറ്റ് ഉള്‍പ്പെടെ അതിനുള്ള തെളിവുകളായിരുന്നു. കിരണ്‍ മര്‍ദ്ദിക്കുകയും താഴെ വീണപ്പോള്‍ മുഖത്ത് ചവിട്ടുകയും ചെയ്തെന്ന് വിസ്മയ ചാറ്റില്‍ പറയുന്നുണ്ട്. മര്‍ദ്ദനമേറ്റ മുഖത്തോടെയുള്ള ചിത്രങ്ങളും വാട്സാപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റി മുഴച്ചു കിടക്കുനനതും, തല്ലുകൊണ്ട് ചുവന്ന പാടുകളും, കൈകളില്‍ ചോര കല്ലിച്ചു കിടക്കുന്നതുമെല്ലാം കിരണില്‍ നിന്നേറ്റ മര്‍ദ്ദനങ്ങളുടെ അടയാളങ്ങളായിരുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് വിസ്മയയുമായുള്ള വിവാഹം ആലോചിച്ച് കിരണും വീട്ടുകാരും എത്തിയത്. എന്നാല്‍, 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, വിവാഹശേഷം കിരണിന്റെ സ്വഭാവം മാറി. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലായിരുന്നു പീഡനം ആരംഭിച്ചത്. പത്തു ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു വരന്റെ കുടുംബത്തെ അറിയിച്ചത്. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. വിസ്മയയുടെ വീട്ടില്‍ മദ്യപിച്ചെത്തിയും കിരണ്‍ പ്രശ്നമുണ്ടാക്കി. വിവാഹം കഴിഞ്ഞതുമുതല്‍ തുടങ്ങിയ മര്‍ദ്ദനമൊന്നും വിസ്മയ വീട്ടില്‍ പറഞ്ഞിരുന്നില്ല. ഗതികെട്ടാണ് ഒടുവില്‍ കാര്യങ്ങള്‍ വീട്ടുകാരെ അറിയിച്ചത്. പിന്നാലെയാണ് ആത്മഹത്യ എന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്.

കിരണ്‍ മാത്രമല്ല, അയാളുടെ അമ്മയും തന്റെ മകളെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഫാദേഴ്‌സ് ഡേയുടെ അന്ന് തനിക്ക് ആശംസയറിയിക്കാന്‍ ഫോണെടുത്തതാണ് വിസ്മയയും കിരണും തമ്മിലുള്ള അവസാന തര്‍ക്കത്തിന് കാരണം. കിരണ്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. പിന്നാലെ മര്‍ദിച്ചു. സിം പോലും പൊട്ടിച്ചെറിഞ്ഞു. നല്‍കിയ കാറിന് മൈലേജില്ലെന്നും കൊള്ളില്ലെന്നും അതു വിറ്റ് പണം നല്‍കണമെന്നുമായിരുന്നു കിരണിന്റെ പ്രധാന ആവശ്യം. സിസി നല്‍കി വാങ്ങിയ വണ്ടിയായതിനാല്‍ ഇപ്പോള്‍ വില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ദേഷ്യം കൂടിയത്. ജനുവരിയില്‍ രാത്രി ഒരു മണിയോടെ കിരണ്‍ കാറില്‍ മകളുമായി വീട്ടിലേക്ക് വന്നു. നന്നായി മദ്യപിച്ചിരുന്നു. അവിടെവെച്ച് മകളെ തല്ലി. തടയാന്‍ ചെന്ന മകനെയും തല്ലി. ഉടനെ എസ്ഐയെ വിളിച്ചു. അവരുമായും കിരണ്‍ പിടിവലി നടത്തി. എസ്ഐയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അവനെ വിലങ്ങുവെച്ച് കൊണ്ടുപോയി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് എങ്ങനെയെങ്കിലും മാപ്പ് കൊടുക്കണമെന്ന് പറഞ്ഞ് കാലുപിടിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ടുതന്നു. പിന്നീട് മകള്‍ വീട്ടില്‍ തന്നെയാണ് നിന്നത്. എന്നാല്‍ പരീക്ഷ തുടങ്ങിയപ്പോള്‍ കിരണ്‍ കോളേജില്‍ചെന്നു. വൈകിട്ട് അവള്‍ അങ്ങോട്ടുപോയി. വൈകിട്ട് അമ്മ അവളെ വിളിച്ചു. ആലോചിച്ചാണോ ചെയ്തതെന്ന് ചോദിച്ചു. എന്നാല്‍, വസ്ത്രമോ ബുക്കോ ഒന്നും എടുക്കാതെ പെട്ടെന്നാ പോയതെന്നും പറ്റുന്നില്ലെങ്കില്‍ തിരിച്ചുവരാമെന്നും അവള്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ല. പറയാതെ പോയതുകൊണ്ട് തന്നെ വിളിക്കാറില്ല. അമ്മയെ വിളിക്കുമായിരുന്നു. പിന്നീട് മര്‍ദിച്ചതൊന്നും അറിഞ്ഞിരുന്നില്ല. മധ്യസ്ഥ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്തുചെയ്യണമെന്ന് മകള്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയൊരാളെ വേണ്ട, അച്ഛനുണ്ടല്ലോ കുഴപ്പമൊന്നുമില്ല, പിന്നെ ചേട്ടന്‍ നോക്കും, നമുക്ക് വേറെ കല്യാണം നടത്താം എന്നെല്ലാം പറഞ്ഞതാണ്. ശരി അച്ഛാ എന്ന് മകള്‍ പറയുകയും ചെയ്തിരുന്നു; ത്രിവിക്രമന്‍ നായരുടെ വാക്കുകളാണിത്. മകള്‍ തിരിച്ചു വീട്ടിലേക്ക് വരുമെന്നായിരുന്നു ആ അച്ഛന്‍ പ്രതീക്ഷിച്ചിരുന്നത്. അതുപോലെ തന്നെ മകള്‍ എത്തി, പക്ഷേ…  Vismaya case; She experienced brutal torture in the name of dowry

Content Summary; Vismaya case; She experienced brutal torture in the name of dowry

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment