സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഉണ്ടായ വിസ്മയ ആത്മഹത്യ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.കിരണിന്റെ ശിക്ഷ വിധിയും കോടതി മരവിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും വരെയാണ് സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്.
2011 ജൂണ്‍ 21 നാണ് ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്നായിരുന്നു പരാതി. വിസ്മയയുടെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാറില്‍ കിരണ്‍ തൃപ്തനായിരുന്നില്ലെന്നു പറയുന്നു. ഇതിന്റെ പേരിലും പീഡിപ്പിച്ചിരുന്നു. 2022 മേയ് 23 നാണ് കിരണ്‍ കുമാറിനെ കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പത്തു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 12.55 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണിനെ കേസില്‍ പ്രതിയായതിനു പിന്നാലെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. Vismaya dowry death Case; Supreme court granted bail to accused Kiran Kumar
Content Summary; Vismaya dowry death Case; Supreme court granted bail to accused Kiran Kumar
This post was last modified on July 2, 2025 12:26 pm
Leave a Comment