June 14, 2026 |
Share on

ബന്ധുക്കള്‍ ബാറുകള്‍ നടത്തുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന് വിഎം സുധീരന്‍

അഴിമുഖം പ്രതിനിധി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണങ്ങള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്റെ മറുപടി. ബന്ധുക്കള്‍ ബാറുകള്‍ നടത്തുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ബാറുടമകള്‍ ആരോപണമുന്നയിക്കുന്നത് സ്വാഭാവികമാണെന്നും സുധീരന്‍ പറഞ്ഞു. രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണങ്ങള്‍ തള്ളുന്നതായും സുധീരന്‍ വ്യക്തമാക്കി.  തന്നെക്കുറിച്ച് ജനങ്ങള്‍ക്കറിയാം. ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധീരന്‍ പറഞ്ഞു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ മദ്യവില്‍പന നടത്തരുതെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സുധീരന്‍ പറഞ്ഞു.  സുധീരന്റെത് കപടരാഷ്ട്രീയമാണെന്നും, ബാറുകള്‍ നടത്തുന്ന സ്വന്തം ബന്ധുക്കളെ ഉപദേശിച്ചിട്ടുമതി സുധീരന്‍ […]

അഴിമുഖം പ്രതിനിധി

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണങ്ങള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്റെ മറുപടി. ബന്ധുക്കള്‍ ബാറുകള്‍ നടത്തുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ബാറുടമകള്‍ ആരോപണമുന്നയിക്കുന്നത് സ്വാഭാവികമാണെന്നും സുധീരന്‍ പറഞ്ഞു. രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണങ്ങള്‍ തള്ളുന്നതായും സുധീരന്‍ വ്യക്തമാക്കി. 

തന്നെക്കുറിച്ച് ജനങ്ങള്‍ക്കറിയാം. ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധീരന്‍ പറഞ്ഞു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ മദ്യവില്‍പന നടത്തരുതെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സുധീരന്‍ പറഞ്ഞു. 

സുധീരന്റെത് കപടരാഷ്ട്രീയമാണെന്നും, ബാറുകള്‍ നടത്തുന്ന സ്വന്തം ബന്ധുക്കളെ ഉപദേശിച്ചിട്ടുമതി സുധീരന്‍ ഗോകുലം ഗോപാലനെ ഉപദേശിക്കാനെന്നും രാജ്കുമാര്‍ ഉണ്ണി ഇന്ന് കൊല്ലത്ത് പറഞ്ഞിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×