June 26, 2026 |
Share on

ഏഴല്ല, പതിനേഴ് മണിക്കൂറും പിന്നിട്ട് തുടരുന്ന വിലാപ യാത്ര; കേരളം കണ്ടിട്ടില്ല ഇതുപോലൊരു കാഴ്ച്ച

വിഎസ് ജന്മനാട്ടിലെത്തി

സഖാവ് ജന്മനാട്ടിലേക്ക് എത്തുന്നു. നിത്യ വിശ്രമത്തിനായി വിഎസ് അച്യുതാനന്ദന്‍ സ്വന്തം ജില്ലയിലേക്ക് എത്തുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപ യാത്ര, ഈ നാട് കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷ്യം വഹിച്ച് ആലപ്പുഴ ജില്ലയിലേക്ക പ്രവേശിച്ചത് ഇന്ന് രാവിലെ 6.30 ഓടെയാണ്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് വിലാപയാത്രയില്‍ മനുഷ്യര്‍ തടിച്ചു കൂടിയത്. കൈക്കുഞ്ഞുങ്ങളുമായി വരെ ആളുകള്‍ വിഎസ് എന്ന നേതാവിനെ ഒരുനോക്ക് കാണാന്‍ വഴിയരികില്‍ കാത്തുനിന്നത്. അവരില്‍ സ്ത്രീകളുണ്ട്, വൃദ്ധരുണ്ട്.

കനത്ത മഴയിലും പാതിരാത്രിയിലും മണിക്കൂറുകളോളം, ഏകദേശം 12 മണിക്കൂറോളമായി തന്നെ വഴിയരികില്‍ കാത്തിരിക്കുന്ന മനുഷ്യരെയാണ് ചാനലുകളിലൂടെ കാണാനാകുന്നത്. ഉറങ്ങാതിരിക്കുന്ന ഓരോ മനുഷ്യനും ഒരേയൊരു അഗ്രഹമേയുള്ളൂ, വിഎസിനെ ഒരുനോക്ക് കാണുക. അതിനുവേണ്ടി ഉറങ്ങാതെ, തളരാതെ അവരെല്ലാം കാത്തുനില്‍ക്കുകയാണ്. ഓരോ പോയിന്റുകളിലും നൂറുകണക്കിന് ആളുകള്‍ കാത്തു നില്‍ക്കുകയാണ്. ജനക്കൂട്ടം ഇനിയും കൂടുമെന്നതിനാല്‍ വലിയ ചുടുകാടിലേക്ക് വിഎസ് എത്തുമ്പോള്‍ ഏറെ വൈകുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരം കടക്കാനെടുത്തത് 10 മണിക്കൂര്‍, കൊല്ലം കടക്കാന്‍ ഏഴ് മണിക്കൂര്‍. ആലപ്പുഴയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 17 മണിക്കൂറോളം എടുത്തിരിക്കുന്നു. ഇനി ആലപ്പുഴ വലിയ ചുടുകാട് വരെയെത്താന്‍ എത്രയോ മണിക്കൂറുകള്‍ വേണ്ടി വരും.

കഴിഞ്ഞ 38 മണിക്കൂറുകളോളമായി കേരളം ഒരു മനുഷ്യനു ചുറ്റും കൂടുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിഎസ് മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നതു മുതല്‍ ഒഴുകാന്‍ തുടങ്ങിയ ജനനദിയാണ്, പിന്നീടത് വലിയൊരു സമുദ്രമായി. ആ സമുദ്രം പുന്നപ്രയിലെ വലിയചുടുകാട്ടിലേക്ക് ഒഴുകുകയാണ്.

7 മണിക്കൂര്‍ കൊണ്ട് അവസാനിക്കുമെന്ന് കണക്കുകൂട്ടിയ വിലാപയാത്രയാണ് പതിനാറാര മണിക്കൂര്‍ പിന്നിടുമ്പോഴും ഇനിയും കിലോമീറ്റര്‍കള്‍ക്ക് ബാക്കിയാക്കി തുടരുന്നത്. അത്രയേറെ ആവേശത്തോടെയാണ് ജനം കൂടുന്നത്.

ഇടുക്കി,കോട്ടയം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ എത്തി കാത്തുനില്‍ക്കുന്ന മനുഷ്യരെ ചാനലുകളില്‍ കാണാം. രാത്രി ഒന്നരയ്‌ക്കൊക്കെ കായങ്കുളത്തെത്തി കാത്തു നില്‍ക്കുന്നവരുണ്ട്. രാത്രി വൈകുമ്പോള്‍ വിലാപയാത്ര വേഗത്തില്‍ കടന്നു പോകാമെന്ന് കരുതിയിരുന്നു. ആ സമയത്ത് ആളുകള്‍ കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാം തെറ്റി. വൈകിട്ടു മുതല്‍ വന്നു കാത്തിരിക്കുന്ന മനുഷ്യര്‍ പാതിരാത്രിയിലും വിഎസിനു വേണ്ടി വഴിയരികില്‍ കാത്തു നില്‍ക്കുകയായിരുന്നു. എല്ലാവര്‍ക്കും സഖാവിനെ കാണാണം, അതിനന് അനുവദിച്ചതോടെ യാത്ര പിന്നെയും പതുക്കെയായി.

തിരുവനന്തപുരവും കൊല്ലവും കണ്ടതിനെക്കാള്‍ വലിയ ജനക്കൂട്ടത്തിനായിരിക്കും ആലപ്പുഴ സാക്ഷ്യം വഹിക്കുക. വിലാപയാത്ര കടന്നു പോകുന്ന വഴിയരികില്‍ തടിച്ചു കൂടിയിരിക്കുന്ന പതിനായിരങ്ങളെക്കാള്‍ ഇരട്ടി മനുഷ്യരായിരിക്കും ആലപ്പുഴയില്‍ എത്താന്‍ പോകുന്നത്. വലിയ ചുടുകാടില്‍ ആ മനുഷ്യന്‍ എരിഞ്ഞു തീരും വരെ ഈ മനുഷ്യക്കടല്‍ അലയടിച്ചുകൊണ്ടേയിരിക്കും. അവിടെയും ഒന്നും നിശബ്ദമാകില്ലെന്ന് ഉറപ്പ്…  VS Achuthanandan’s funeral procession with a massive crowd that Kerala has never seen before

 

 

 

Content Summary; VS Achuthanandan’s funeral procession with a massive crowd that Kerala has never seen before

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×